തിറക്കൊട്ട്
രമേശന് പൊയില്‍ത്താഴത്ത്
മലയാള നോവല്‍ സാഹിത്യത്തില്‍ ആഖ്യാനത്തിലും പ്രമേയത്തിലും പുത്തന്‍ തനുവും മനവുമായി, ഒരു ദേശത്തിന്റെ തന്നെ ചരിത്രം ,
അതിലെ മിത്തും ആധുനിക ജീവിതം തന്നെയും ഒരു തുറന്നെഴുത്തിന് വിധേയമാക്കുകയാണ് രമേശന് പൊയില്‍താഴത്ത്.
ചരിത്രം ഒരു നാടിന്റെ ഭൂതകാലത്തിന്റെ തനത് ആവിഷ്കരണമാണ് , അതിന്റെ ജീവതാളം നഷ്ടമാക്കാത്ത എഴുത്ത് ഒരു ധ്യാനമാണ്, ശ്രീ രമേശന് പൊയില്‍താഴത്ത് ആ ഉദ്യമത്തില്‍ വിജയശ്രീലാളിതനാണ്..
എല്ലാ ഭാവുകങ്ങളും നേരുന്നു
Publisher
Haris paul
പൂക്കാത്ത കരിമ്പിന് പാടങ്ങള്‍
രമേശന് പൊയില്‍ത്താഴത്ത്
ജീവിക്കാന്‍ വേണ്ടി ഗര്‍ഭപാത്രം മുറിച്ചുമാറ്റേണ്ടുന്ന സ്ത്രീകളുടെ കദനകഥ പുറംലോകത്തോട് മുമ്പേ വിളിച്ചുപറഞ്ഞ ശ്രീ രമേശന് പൊയില്‍ത്താഴത്തിന്റെ പ്രഥമ കഥാസമാഹാരമാണ് പൂക്കാത്ത കരിമ്പിന് പാടങ്ങള്‍. സാധാരണക്കാരുടെ ജീവിതങ്ങളിലെ പ്രതിസന്ധികളും വൈകാരിക പിരിമുറുക്കങ്ങളും ഇതില്‍ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. അതികാല്പനികഭാവങ്ങള് കഴിയുന്നത്ര ഒഴിവാക്കി, യുക്തിബോധത്തിന് നിരക്കുന്ന ഇതിവൃത്തവും മൂല്യബോധത്തിലധിഷ്ഠിതമായ ആഖ്യാനവും കൊണ്ട് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന ഇരുപത്തൊന്ന് കഥകളാണീ സമാഹാരത്തില്‍. കഥകള്‍ അവതരിപ്പിക്കുന്നതിലെ ലാളിത്യവും മികച്ച ഭാഷാ ശൈലിയും മാനുഷിക മൂല്യങ്ങളെ സൂക്ഷ്മമായി സംയോജിപ്പിക്കുന്ന കഥാഗതിയും ഈ സമാഹാരത്തിന്റെڔപ്രത്യേകതകളാണ്.
Publisher
Haris paul
ജോൻ ഓഫ് ആർക്കും സുന്ദരകേരള സദാചാരവും
ചിന്മയ
സൂക്ഷ്മവും തീക്ഷ്ണവുമായ സ്ത്രീ പക്ഷ കുറിപ്പുകൾ.മതപരവും സാമൂഹികവും രാഷ്ട്രീയവുമായ എത്രയെത്ര പരിമിതികളെയാണ്, ഒരു സ്ത്രീ അഭിമുഖീകരിക്കുന്നതെന്ന് ഇവിടെ വിശദീകരിക്കപ്പെടുന്നുണ്ട്…
Publisher
Haris paul
തന്തു
Dr:Rency symon (ചിന്മയ)
വാക്കുകളുടെ മോഹബന്ധനങ്ങൾക്കപ്പുറം വ്യക്തി ജീവിതങ്ങളുടെ സങ്കീർണതകളെ വരച്ചു കാട്ടുന്ന എഴുത്ത്… എല്ലാഭാവുകങ്ങളും….
Publisher
Haris paul
